Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Interaction Programme

Kannur

ക്ഷീ​ര​ക​ർ​ഷ​ക സ​മ്പ​ർ​ക്ക പ​രി​പാ​ടി 

കേ​ള​കം: അ​ട​യ്ക്ക​ത്തോ​ട് ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റേ​യും ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക്ഷീ​ര​ക​ർ​ഷ​ക സ​മ്പ​ർ​ക്ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. അ​ട​യ്ക്ക​ത്തോ​ട് ക്ഷീ​ര​സം​ഘം ഹാ​ളി​ൽ കേ​ള​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് കാ​ലി​ത്തീ​റ്റ സ​ബ്സി​ഡി ന​ൽ​കു​ന്ന​തി​നാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഈ ​വ​ർ​ഷം 13 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കി.

സം​ഘം പ്ര​സി​ഡ​ന്‍റ് ജെ​ഫി എം. ​ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ശു​വ​ള​ർ​ത്ത​ൽ ഉ​പ​ജീ​വ​ന​മാ​ക്കി​യ ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും വി​വി​ധ മേ​ഖ​ല​ക​ളെ ക്ഷീ​ര​മേ​ഖ​ല​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​മാ​യാ​ണ് സ​മ്പ​ർ​ക്ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

കേ​ള​കം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ചാ​ക്കോ പൊ​രു​മ​ത്ത​റ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​നി​ത രാ​ജു വാ​ത്യാ​ട്ട്, ഷി​ജി സു​രേ​ന്ദ്ര​ൻ, അ​ബ്ദു​ൾ സ​ലാം, പി.​എ. സ​ന്തോ​ഷ്, ജോ​സ​ഫ് മ​ണ്ണാ​ർ​കു​ളം, ജോ​ർ​ജ്കു​ട്ടി താ​ന്നി​വേ​ലി​ൽ, ബി​നു എ​ടാ​ൻ, ഡോ​ണ ജോ​സ്, സി​നി തോ​മ​സ് ആ​ഞ്ഞി​ലി​വേ​ലി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് പേ​രാ​വൂ​ർ ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ർ കെ. ​അ​നു​ശ്രീ ക്ലാ​സ് ന​യി​ച്ചു.

Latest News

Corehub Up